തിരുവനന്തപുരത്ത് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു

പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ ഇന്ന് രാവിലെയാണ് സംഘർഷമുണ്ടായത്

Update: 2025-09-23 06:10 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ ഇന്ന് രാവിലെയാണ് സംഘർഷമുണ്ടായത്. കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകുന്നേരവും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഘർഷം എന്നാണ് നിഗമനം പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിൽപ്പെട്ട വിദ്യാർഥികളെ പൊലീസ് പിടികൂടി രക്ഷകർത്താക്കൾക്ക് ഒപ്പം വിട്ടയച്ചിരുന്നു. തുടർക്കഥയാണ് ഇന്നത്തെ സംഘർഷം എന്നാണ് പൊലീസിന്റെ നിഗമനം.

പൊലീസ് എത്തുന്നതിനെ മുന്നേ തന്നെ കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഏത് സ്കൂളിലെ കുട്ടികളെ എന്നതിനെ സംബന്ധിച്ചും ആർക്കാണ് കുത്തേറ്റത് എന്നതിനെ കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News