സംസ്ഥാന സഹകരണ ബാങ്ക് വായ്പാ ക്രമക്കേട്; അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്

മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസിന് കോടതി നിർദേശം നല്‍കി.

Update: 2021-08-05 15:38 GMT

സംസ്ഥാന സഹകരണ ബാങ്ക് വായ്പ ക്രമക്കേടിൽ അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവ്. അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സഹകരണ ബാങ്ക് എം.ഡിയായിരുന്ന ബിശ്വനാഥ് സിൻഹ നൽകിയ ഹരജി ഹൈക്കോടതി തള്ളി. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാന്‍ വിജിലൻസിന് കോടതി നിർദേശം നല്‍കുകയും ചെയ്തു. 

അന്വേഷണം തുടരുന്നതിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നായിരുന്നു ബിശ്വനാഥ് സിൻഹ സമര്‍പ്പിച്ച ഹരജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എന്നാല്‍, അന്വേഷണം തുടരുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാന സഹകരണ ബാങ്ക് സ്വകാര്യ സ്ഥാപനത്തിന് ക്രമവിരുദ്ധമായി മൂന്നര കോടി രൂപ വായ്പ നൽകിയെന്നതാണ് കേസ്. ബാങ്കിന്റെ മുന്‍ എം.ഡി ബിശ്വനാഥ് സിൻഹയാണ് കേസിലെ മുഖ്യപ്രതി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News