നിയമം വഴി നിയമിക്കപ്പെടുന്ന ചാൻസലർക്ക് മുകളിൽ ഗവർണറോ രാഷ്ട്രപതിയോ ഇല്ല: പി. രാജീവ്

മീഡിയവൺ 'എഡിറ്റോറിയൽ' അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം

Update: 2023-01-15 05:47 GMT
Editor : ലിസി. പി | By : Web Desk

മന്ത്രി പി.രാജീവ്

കൊച്ചി: നിയമം വഴി നിയമിക്കപ്പെടുന്ന ചാൻസലർക്കുമുകളിൽ ഗവർണറോ രാഷ്ട്രപതിയോ ഇല്ലെന്ന് നിയമമന്ത്രി പി.രാജീവ്. ഗവർണറും രാഷ്ട്രപതിയും ഭരണഘടനാ സ്ഥാപനങ്ങളാണ്. എന്നാൽ ചാൻസലർ ആരെന്ന് തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ബിൽ ഗവർണർ രാഷ്ട്പതിക്ക് വിട്ടാൽ സർക്കാരിന്റെ നിലപാട് എന്താകുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മീഡിയവൺ 'എഡിറ്റോറിയൽ' അഭിമുഖത്തിലാണ് പി.രാജീവിന്റെ പ്രതികരണം.

ചാൻസലറെ മാറ്റാനുള്ള ബില്ലിൽ ഗവർണർ ഭരണഘടനാപരമായ തീരുമാനം ഏറ്റവും വേഗം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗവർണർ കേരളത്തിൽ ഉണ്ടാകുന്ന സമയം കുറവാണ്. ബിൽ പഠിച്ച് തീരുമാനം എടുക്കാൻ അദ്ദേഹം സമയമെടുക്കുന്നതാകാമെന്ന് മന്ത്രി പറഞ്ഞു.

Advertising
Advertising

23ന് ആരംഭിക്കുന്ന അടുത്ത നിയമസഭാ സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉൾപ്പെടെ സുഗമമായി നടക്കും. ഗവർണറോട് സന്ധിയൊന്നും ഉണ്ടായിട്ടില്ലെന്നും ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമേ എതിർക്കേണ്ട കാര്യമുള്ളൂവെന്നും രാജീവ് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News