വയനാട് ദുരന്തം; സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

മുഖ്യമന്ത്രിയുടെ ചേംബറിൽ രാവിലെ പത്തരക്കാണ് യോഗം ചേരുന്നത്

Update: 2024-08-19 01:12 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ ചേംബറിൽ രാവിലെ പത്തരക്കാണ് യോഗം ചേരുന്നത്. ദുരന്തബാധിതരുടെ പ്രശ്നം ചർച്ച ചെയ്യുക എന്നതാണ് പ്രധാന അജണ്ട . ദുരന്തബാധിതരുടെ വായ്പകൾക്കും മോറട്ടോറിയം പ്രഖ്യാപിക്കണം എന്നത് അടക്കമുള്ള ആവശ്യങ്ങൾ സംസ്ഥാന സർക്കാർ ഉന്നയിക്കും. കുറച്ചുകാലത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കാമെന്ന നിലപാടിലേക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി എത്തിച്ചേരാനാണ് സാധ്യത.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News