ഓട്ടോറിക്ഷകൾക്ക് സ്‌റ്റേറ്റ് പെർമിറ്റ്; ഇനി കേരളത്തിൽ എവിടെയും ഓടാം

സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ)യുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

Update: 2024-08-17 05:10 GMT

തിരുവനന്തപുരം:ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനത്തെവിടെയും സർവീസ് നടത്താം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ)യുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഉത്തരവും പുറത്തിറക്കി.

ഓട്ടോറിക്ഷകൾക്ക് സ്‌റ്റേറ്റ് വൈഡ് പെർമിറ്റ് അനുവദിക്കുന്നത് ഏറെക്കാലമായി മോട്ടോർ വാഹനവകുപ്പിന്റെ പരിഗണനയിലായിരുന്നു. സി.ഐ.ടി.യുവിന്റെ ആവശ്യപ്രകാരമാണ് എസ്.ടി.എ യോഗത്തിന്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയത്.

നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾക്ക് ഓടാൻ പെർമിറ്റ് ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയിൽ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും ഉണ്ടായിരുന്നു.

Advertising
Advertising


Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News