വാരിയംകുന്നന്‍റെ ഫലകം പോസ്റ്റർ ഉപയോഗിച്ച് മറയ്ക്കാന്‍ ശ്രമം: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി മെട്രോ സ്റ്റേഷനിലാണ് സംഭവം

Update: 2022-09-04 04:45 GMT
Advertising

കൊച്ചി മെട്രോ സ്റ്റേഷനില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമെഴുതിയ ഫലകം നശിപ്പിക്കാൻ ശ്രമം. പുതിയതായി ഉദ്ഘാടനം ചെയ്ത വടക്കേകോട്ട സ്റ്റേഷനിലാണ് സംഭവം. കേസിൽ മൂന്ന് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് ഉൾപ്പെടുത്തിയ ചരിത്ര ഫലകം പോസ്റ്റർ ഉപയോഗിച്ച് മറയ്ക്കാനായിരുന്നു ശ്രമം. വാരിയംകുന്നനൊപ്പം സീതികോയ തങ്ങള്‍, ആലി മുസ‍്‍ലിയാര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ മലബാര്‍ സമര ചരിത്ര കുറിപ്പും ഒപ്പം മുകളിലായി പ്രതീകാത്മക ചിത്രവും മെട്രോ സ്റ്റേഷനിലുണ്ടായിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മെട്രോ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ബി.ജെ.പി പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് നവീന്‍ ശിവന്‍, മണ്ഡലം കമ്മറ്റി അംഗം എസ്.അരുണ്‍, യുവമോര്‍ച്ച മണ്ഡലം വൈസ്.പ്രസിഡന്റ് കെ.എസ് ഉണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News