തെരുവുനായ ആക്രമണം; സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് പരിക്കേറ്റു

നാദാപുരത്തും മൂവാറ്റുപുഴയിലുമാണ് തെരുവനായ ആക്രമണം

Update: 2024-05-09 09:37 GMT

കോഴിക്കോട്: സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഇന്ന് പത്ത് പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിൽ വിദ്യാർഥികളടക്കം എട്ട് പേരെയും കോഴിക്കോട് നാദാപുരത്ത് രണ്ട് വൃദ്ധർക്കുമാണ് കടിയേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂവാറ്റുപുഴ നഗരമധ്യത്തിൽ ഇന്ന് രാവിലെയാണ് മദ്രസ വിദ്യാർഥികളടക്കം എട്ട് പേർക്ക് നേരെ തെരുവുനായ ആക്രമണം ഉണ്ടായത്. ആക്രമണകാരിയായ നായയെ പിടികൂടാനായിട്ടില്ല. ഇതോടെ നാട്ടുകാർ ആശങ്കയിലാണ്. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നായയെ പിടികൂടാൻ കോട്ടയത്തുനിന്നുളള സംഘത്തെ ഏർപ്പാടാക്കിയതായി നഗരസഭ അധികൃതർ അറിയിച്ചു. 

Advertising
Advertising

കോഴിക്കോട് നാദാപുരത്തെ കക്കം വെള്ളി ശാദുലി റോഡിലെ ആയിഷു , നാരായണി എന്നിവരെയാണ് തെരുവ് നായ ആക്രമിച്ചത്. കനാൽ റോഡിനടുത്ത് വെച്ചാണ് കടിയേറ്റത്.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News