പൂച്ച കടിച്ചതിന് കുത്തിവെപ്പ് എടുക്കാനെത്തി; യുവതിയെ ആശുപത്രിക്കുള്ളില്‍ വെച്ച് തെരുവുനായ കടിച്ചു

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ളില്‍ ഇന്ന് രാവിലെയാണ് സംഭവം

Update: 2022-09-30 04:32 GMT

തിരുവനന്തപുരം വിഴിഞ്ഞത്ത് ആശുപത്രിക്കുള്ളിൽ തെരുവുനായ ആക്രമണം. ചപ്പാത്ത് സ്വദേശി അപർണയുടെ കാലിലാണ് നായ കടിച്ചത്. പൂച്ച കടിച്ചതിന് പ്രതിരോധ കുത്തിവെപ്പ് എടുക്കാനാണ് അപർണ ആശുപത്രിയിലെത്തിയത്. പരിക്കേറ്റ അപര്‍ണയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ളില്‍ ഇന്ന് രാവിലെയാണ് സംഭവം. ആശുപത്രിക്കുള്ളില്‍ വെച്ചാണ് അപര്‍ണയെ തെരുവുനായ കടിച്ചത്. വീട്ടിലെ പൂച്ച കടിച്ചതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ എത്തിയതായിരുന്നു അപര്‍ണ. കാലില്‍ ആഴത്തിലുള്ള മുറിവേറ്റു.

Advertising
Advertising

പ്രദേശത്ത് നിരവധി തെരുവുനായ്ക്കള്‍ ഉണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിക്കുള്ളില്‍ കയറി ഒരാളെ കടിച്ച സംഭവം ഇതാദ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News