സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണ്, പണി മുടക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കരുത്: കേരള ഹൈക്കോടതി

''ശമ്പളം തടയാത്തത് പണിമുടക്കിന് പ്രോത്സാഹനമായേക്കാം. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടെയുടുക്കണം''

Update: 2023-01-05 07:15 GMT
Advertising

എറണാകുളം: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. പണിമുടക്കുന്നവർക്കെതിരെ ശമ്പളം നൽകാതിരിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണം. ശമ്പളം തടയാത്തത് പണിമുടക്കിന് പ്രോത്സാഹനമായേക്കാം. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടെയുടുക്കണമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

2022 ൽ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്കിൽ പങ്കെടുക്കുന്നതിൽ നിന്ന് ജീവനക്കാരെ തടയണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ് ഹൈക്കോടതി നിർദേശങ്ങളോടെ തീർപ്പാക്കിയത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News