മലപ്പുറത്ത് ഇരുചക്ര വാഹനത്തിന് മേലെ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു

നാല്‍പതോളം വിദ്യാര്‍ഥികളാണ് സ്കൂള്‍ ബസിലുണ്ടായിരുന്നത്

Update: 2023-01-11 12:23 GMT
Editor : ijas | By : Web Desk

മലപ്പുറം: പുളിക്കൽ ആന്തിയൂര്‍കുന്നിൽ ഇരുചക്രവാഹനത്തിന് മേലെ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. ബൈക്കിലുണ്ടായിരുന്ന വിദ്യാർത്ഥി ഹയ ഫാത്തിമ (6) ആണ് മരിച്ചത്. ഹയ ഫാത്തിമയും , മുത്തച്ഛനും സഞ്ചരിച്ച ബൈക്കിലേക്കാണ് ബസ് മറിഞ്ഞത്. നാല്‍പതോളം വിദ്യാര്‍ഥികളാണ് സ്കൂള്‍ ബസിലുണ്ടായിരുന്നത്. ഏഴ് വിദ്യാര്‍ഥികളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട നാല് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

Full View

മരിച്ച വിദ്യാര്‍ഥിനി സഞ്ചരിച്ച ഇരുചക്രവാഹനത്തിന് മേലെയാണ് പുളിക്കൽ നോവൽ സ്‌കൂളിന്‍റെ സ്കൂള്‍ ബസ് മറിഞ്ഞത്.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News