ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്; അമിത വേഗതയെന്ന് പരാതി

ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്ന് വിദ്യാർഥിയുടെ പിതാവ്

Update: 2022-10-08 07:32 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: സ്വകാര്യബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്ക്. പാക്കിൽ സിഎംസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിരാമാണ് ബസിൽ നിന്ന് തെറിച്ചുവീണത്.കോട്ടയം പാക്കിലാണ് സംഭവം.

അഭിരാമിന് മുഖത്തും കൈക്കും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.രണ്ടുപല്ലുകള്‍ ഇളകിയിട്ടുണ്ട്. മേല്‍ചുണ്ടും മുറിഞ്ഞിട്ടുണ്ട്.

 ഇന്നലെ സ്‌ക്കൂൾ വിട്ട് വരുന്നതിനിടെയാണ് അപകടം നടന്നത്. ബസ് അമിത വേഗതിയാലാണെന്നും ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്നും വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. ഓട്ടോമാറ്റിക് ഡോറായിരുന്നു ബസിന്റേത്. കുടംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. തെറിച്ചുവീണത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Advertising
Advertising

സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ഡ്രൈവറോട് ഹാജരാകാൻ ആര്‍.ടി.ഒ നിർദേശിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക്ക് ഡോർ സംവിധാനത്തിലെ പ്രശ്നവും അമിത വേഗതയും അപകടത്തിനു കാരണമെന്ന് നിഗമനം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News