'നീ ഭീകരവാദിയാണ്, ഇസ്‌ലാമിസ്റ്റാണ്'; മഹാരാജാസ് കോളജ് അധ്യാപകൻ അധിക്ഷേപിച്ചെന്ന് വിദ്യാർഥികളുടെ പരാതി

അറബി വിഭാഗം അധ്യാപകൻ നിസാമുദ്ദീനെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയിരിക്കുന്നത്

Update: 2024-01-18 04:24 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് അധ്യാപകൻ വംശീയമായി അധിക്ഷേപിച്ചുവെന്ന് വിദ്യാർഥികളുടെ പരാതി. അറബി വിഭാഗം അധ്യാപകൻ നിസാമുദ്ദീനെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയിരിക്കുന്നത്. അധ്യാപകൻ വംശീയമായി അധിക്ഷേപിച്ചുവെന്നും ഫോണിലൂടെ ഭീഷണിപ്പെടുടത്തിയെന്നും വിദ്യാർഥികൾ കോളജ് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, വിദ്യാർഥികളുടെ ആരോപണം നിഷേധിച്ച് അധ്യാപകൻ രംഗത്തെത്തി.

രാഷ്ട്രീയ വിരോധത്തോടെ ചില വിദ്യാർഥികളെ അപമാനിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് അറബിക്ക് അധ്യാപകനായ നിസാമുദ്ദിനെതിരായ പരാതി.കോളെജിലെ വാട്ട്സ് ഗ്രൂപ്പിൽ അധ്യാപകനെ വിമർശിച്ചതിന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ വിദ്യാർഥികൾ പുറത്തുവിട്ടു.

Advertising
Advertising

ക്ലാസ് മുറിയിൽ പോലും നിസാമുദ്ദീൻ വംശീയ അധിക്ഷേപം നടത്തുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. നിസാമുദ്ദീന്റെ വംശീയ അധിക്ഷേപം സഹിച്ച് പഠനം തുടരാൻ കഴിയില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.

Full View

.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News