എറണാകുളത്ത് സഹോദരങ്ങളെ കാണാനില്ലെന്ന് പരാതി

മുനമ്പം പൊലീസിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.

Update: 2022-09-14 03:02 GMT

എറണാകുളം അയ്യമ്പിള്ളിയില്‍ സഹോദരങ്ങളെ കാണാനില്ലെന്ന് പരാതി. ഇന്നലെ സ്കൂളില്‍ പോയ വിദ്യാർഥികൾ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി.

അയ്യമ്പിള്ളി സ്വദേശി കൂട്ടിയാട്ടിൽ വിബീഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് കൃഷ്ണ (13) എന്നീ വിദ്യാർഥികളെയാണ് കാണാതായത്. മുനമ്പം പൊലീസിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.

ഇവർ ഇന്ന് പുലർച്ചെ നാലരയോടെ തിരുവനന്തപുരം വർക്കലയിൽ എത്തിയതായാണ് സൂചന. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോ​ഗമിക്കുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News