'ദീപാ ദാസ് മുൻഷിയെ മാറ്റണം'; ആവശ്യം ഉന്നയിച്ച് സുധാകരന്‍റെ പക്ഷം
കേരളത്തിൽ പ്രതിസന്ധി ഉണ്ടാക്കിയത് ദീപ ദാസ് മുൻഷിയാണെന്നും ആരോപണം
തിരുവനന്തപുരം:കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെ മാറ്റണമെന്ന് സുധാകര പക്ഷം. ദീപ ദാസ് മുന്‍ഷി നൽകിയ റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും കേരളത്തിൽ പ്രതിസന്ധി ഉണ്ടാക്കിയത് ദീപ ദാസ് മുൻഷിയെന്നാണ് സുധാകര പക്ഷത്തിന്റെ ആരോപണം.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് സുധാകര പക്ഷം നിലപാട് കടുപ്പിച്ചിരിക്കുന്നത്.സുധാകന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദീപ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സുധാകരന്‍ സ്ഥിരമായി ഓഫീസിലെത്തുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കേരളത്തിലുടനീളം സഞ്ചരിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഇതെല്ലാം വസ്തുതാ വിരുദ്ധമാണെന്നും ദേശീയ നേതൃത്വത്തെ ദീപാദാസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് സുധാകര പക്ഷത്തിന്‍റെ വാദം.