കെ.പി.സി.സി പ്രസിഡന്റായി കെ സുധാകരൻ വരണമെന്ന് സണ്ണി ജോസഫ്

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു.

Update: 2021-05-05 03:49 GMT

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. പരാജയത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് കെ.പി.സി.സി പ്രസിഡണ്ടിന് മാറി നില്‍ക്കാനാകില്ലെന്ന് പേരാവൂർ എം.എൽ.എ സണ്ണി ജോസഫ് പറഞ്ഞു. പരാജയത്തില്‍ നിന്ന് പാഠം പഠിച്ച് ശൈലി മാറ്റാന്‍ നേതൃത്വം തയ്യാറാകണം. കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡണ്ട് ആകണമെന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. 

ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ നേതാവാണ് കെ.സുധാകരന്‍. ജനാധിപത്യപരമായാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ശരിയല്ലാത്തൊരു നിലപാട് പറഞ്ഞാലും അദ്ദേഹമത് ഉള്‍കൊള്ളും. സുധാകരന്റെ വരവില്‍ ഗ്രൂപ്പ് തടസമാവില്ലെന്നാണ് കരുതുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. 

Watch Video: 

Full View


Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News