Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഇടുക്കി: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി മൂന്നാർ പൊലീസിന്റെ പിടിയിൽ. മാങ്കുളം സ്വദേശി രഘു തങ്കച്ചനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. രാത്രി മദ്യപിച്ചെത്തിയ പ്രതി ഭാര്യയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മിനി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ചികിത്സയിലിരിക്കെയാണ് മിനി മരണപ്പെട്ടത്.