ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

കൊല്ലം അയത്തിൽ സ്വദേശി സാനിഷാണ് പുനലൂർ പൊലീസിന്റെ പിടിയിലായത്

Update: 2026-05-09 12:42 GMT

കൊല്ലം: ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ആറു വയസുകാരി എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ. കൊല്ലം അയത്തിൽ സ്വദേശി സാനിഷാണ് പുനലൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ പാലരുവി എക്സ്പ്രസിലാണ് സംഭവം. മറ്റൊരു യാത്രക്കാരി ദൃശ്യങ്ങൾ പകർത്തി പൊലീസിനെ അറിയിക്കുകയായിരുന്നു.

തമിഴ്നാട്ടിൽ നിന്നും മുത്തച്ഛനോടൊപ്പം കേരളത്തിൽ തീർത്ഥാടനത്തിനായി എത്തി പാലരുവി എക്സ്പ്രസ്സിൽ മടങ്ങി പോവുകയായിരുന്നു ആറു വയയസുകാരി. പ്രതി മുൻപ് വധശ്രേമക്കേസ്സിൽ ശിക്ഷ അനുവച്ചിട്ടുണ്ട്. പുനലൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.കെ പ്രദീപ്, ഉദ്യോ​ഗസ്ഥരായ പ്രേംകുമാർ, കണ്ണൻ, ഡനേഷ്, രതീഷ്, മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News