Writer - അൻഫസ് കൊണ്ടോട്ടി
anfas123
മലപ്പുറം: വളാഞ്ചേരിയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. ആതവനാട് കാട്ടിലങ്ങാട് സ്വദേശി മുഹമ്മദ് ഷാഫിയാണ് പിടിയിലായത്.
ബസ് കാത്തിരിക്കുകയായിരുന്ന യുവാവിനെ സിനിമ കാണിച്ച് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് യുവാവിനെ മാരകമായി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തു.