ബലാത്സം​ഗക്കേസ്: എൽദോസ് കുന്നപ്പിള്ളിലിന് സസ്പെൻഷൻ

ആറ് മാസത്തേക്കാണ് സസ്പെൻഷൻ

Update: 2022-10-22 17:24 GMT

ബലാത്സം​ഗക്കേസിൽ‍ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്കെതിരെ പാർട്ടി അച്ചടക്ക നടപടി. എം.എൽ.എയെ കെ.പി.സി.സി അംഗത്വത്തിൽനിന്ന്‌ സസ്പെൻഡ് ചെയ്തു.

ആറ് മാസത്തേക്കാണ് സസ്പെൻഷൻ. ‌കെ.പി.സി.സിയുടെ എല്ലാ ചുമതലകളിൽ നിന്നുമാണ് നീക്കിയത്. എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ ജാഗ്രത പുലര്‍ത്തിയില്ലെന്നും കെ.പി.സി.സി അറിയിച്ചു.

ആറ് മാസത്തേക്ക് കെ.പി.സി.സി, ഡി.സി.സി പരിപാടികളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം. എം.എൽ.എയ്ക്കെതിരായ തുടര്‍ നടപടികള്‍ കോടതി വിധിക്ക് ശേഷം ഉണ്ടാവുമെന്ന് കെ.പി.സി.സി അറിയിച്ചു.

എം.എൽ.എയ്ക്കെതിരെ നടപടിയുണ്ടാവുമെന്ന് വി.ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു. പരാതിക്കാരിയുടെ സ്വാതന്ത്ര്യത്തിന് മേൽ കൈകടത്തില്ലെന്നും മറ്റൊരു ഇടപെടലും നടത്തില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News