അരളിപ്പൂ കഴിച്ചെന്ന് സംശയം; തലവേദനയും ഛർദിയുമായി വിദ്യാർഥികൾ ആശുപത്രിയിൽ

അരളി പൂ കഴിച്ചെന്ന് വിദ്യാർഥികൾ ഡോക്ടറോട് പറഞ്ഞതായാണ് വിവരം

Update: 2024-06-14 13:34 GMT

കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ രണ്ട് വിദ്യാർഥികൾ അരളി പൂ കഴിച്ചതായി സംശയം. കടയിരുപ്പ് ഗവൺമെന്റ് ഹൈസ്‌കൂളിലെ രണ്ട് കുട്ടികളെ ഛർദിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

അരളി പൂ കഴിച്ചെന്ന് വിദ്യാർഥികൾ ഡോക്ടറോട് പറഞ്ഞതായാണ് വിവരം. ഇരുവരെയും 24 മണിക്കൂർ നിരീക്ഷിച്ച ശേഷം തുടർ ചികിത്സയിലേക്ക് കടക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News