കുഞ്ഞുങ്ങളില്ലാത്ത വേദന കണ്ടിട്ടാണ് വാടക ഗര്‍ഭധാരണത്തിന് സമ്മതിച്ചത്: സ്വപ്ന സുരേഷ്

'10 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ടെന്ന് പറഞ്ഞു'

Update: 2022-06-10 11:03 GMT

പാലക്കാട്: ഷാജ് കിരണിനും ഭാര്യയ്ക്കും വേണ്ടി വാടക ഗര്‍ഭധാരണം നടത്താമെന്ന് താന്‍ സമ്മതിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ്. 10 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിട്ടും അത് വേണ്ടെന്ന് പറഞ്ഞു. അമ്മയുടെ വേദന മനസിലാക്കിയാണ് ഇത് പറഞ്ഞതെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി-

"ഞാനൊരു സ്ത്രീയാണ്, ഞാനൊരു അമ്മയാണ്. അയാളുടെ ഭാര്യ അമ്മയാവില്ലെന്ന് എന്നോട് തുറന്നു പറഞ്ഞു. ഒരു സ്ത്രീ അമ്മയാവണമെന്നാണ് അവളുടെ അമ്മ പഠിപ്പിച്ചുകൊടുക്കുന്നത്. ഷാജ് കിരണിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. വര്‍ഷങ്ങളായി കല്യാണം കഴിഞ്ഞിട്ട്. ഞാന്‍ 10 ലക്ഷം രൂപ തരാം. എനിക്ക് സ്വപ്ന സുരേഷിനെ പോലെ ഒരു കുഞ്ഞിനെ വേണമെന്ന് പറഞ്ഞു. നിങ്ങള്‍ പൈസയൊന്നും തരേണ്ട. ഷാജ് കിരണിന്‍റെ ഭാര്യയുടെ വേദന മനസ്സിലാക്കി. എന്‍റെ ആരോഗ്യം അനുവദിക്കുമെങ്കില്‍ നിങ്ങള്‍ക്ക് കുഞ്ഞിനെ ലഭിക്കാന്‍ ഞാന്‍ സഹായിക്കും. എനിക്ക് മക്കളില്ലായിരുന്നെങ്കില്‍ ഞാനും അനുഭവിച്ചേനെ"

Advertising
Advertising

ഷാജ് കിരണ്‍ തന്‍റെ സുഹൃത്തായിരുന്നുവെന്ന് സ്വപ്ന പറഞ്ഞു. ശിവശങ്കർ പരിചയപ്പെടുത്തിയ ആളാണ് ഷാജ് കിരൺ. രഹസ്യമൊഴി നൽകിയ ശേഷം നിർബന്ധമായും കാണമെന്ന് ഷാജ് കിരൺ ആവശ്യപ്പെട്ടു. എന്നിട്ട് ഇപ്പോള്‍ തന്‍റെ സെക്സ് വീഡിയോ ഉണ്ടെന്നാണ് പറയുന്നത്. ഉണ്ടെങ്കില്‍ പുറത്ത് വിടണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News