കോവിഡ് ചികിത്സ നിരക്ക്; ഉത്തരവിലെ പിഴവുകൾ തിരുത്താൻ കൂടുതല്‍ സമയം തേടി സംസ്ഥാന സര്‍ക്കാര്‍

സ്വകാര്യ ആശുപത്രികൾ അടച്ചു പൂട്ടുകയല്ല, കൊള്ളലാഭം തടയുക മാത്രമാണ് ലക്ഷ്യമെന്ന് ഹൈക്കോടതി.

Update: 2021-06-30 09:30 GMT

സ്വകാര്യ ആശുപത്രികളുമായി കോവിഡ് ചികിത്സ നിരക്കിന്‍റെ കാര്യത്തിൽ ചർച്ച തുടരുന്നതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. സ്വകാര്യ ആശുപത്രികളിലെ മുറിവാടകയുടെ കാര്യത്തിൽ തീരുമാനമായില്ലെന്ന് സർക്കാർ കോടതിയില്‍ വ്യക്തമാക്കി. 

മുറികളുടെ വാടക സംബന്ധിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താൻ പത്ത് ദിവസം കൂടി വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ ആവശ്യം കോടതി അംഗീകരിച്ചു. അതേസമയം, മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാം എന്ന സർക്കാർ ഉത്തരവ് നടപ്പാക്കുന്നത്തിനുള്ള വിലക്ക് തുടരും. 

സ്വകാര്യ ആശുപത്രികൾ അടച്ചു പൂട്ടുകയല്ല ഉദ്ദേശമെന്നും കൊള്ളലാഭം തടയുക മാത്രമാണ് ലക്ഷ്യമെന്നും കോടതി പറഞ്ഞു. ബിസിനസിനെ കുറിച്ചല്ല ജീവനെ കുറിച്ചാണ് കോടതി സംസാരിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News