മുല്ലപ്പെരിയാര്‍ മരം മുറി; ഉദ്യോഗസ്ഥരെ പഴിചാരി വനം സെക്രട്ടറി

വിവാദ ഉത്തരവ് ഇറക്കും മുമ്പുള്ള നീക്കങ്ങൾ ഉദ്യോഗസ്ഥർ തന്നെ അറിയിച്ചില്ലെന്ന് വനം സെക്രട്ടറിയുടെ വിശദീകരണം

Update: 2021-11-15 06:08 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുല്ലപ്പെരിയാറിൽ തമിഴ്നാടിന് മരം മുറിക്കാൻ അനുമതി നൽകിയതിൽ ഉദ്യോഗസ്ഥരെ പഴിചാരി വനം സെക്രട്ടി. വിവാദ ഉത്തരവ് ഇറക്കും മുമ്പുള്ള നീക്കങ്ങൾ ഉദ്യോഗസ്ഥർ തന്നെ അറിയിച്ചില്ലെന്ന് വനം സെക്രട്ടറിയുടെ വിശദീകരണം. സർക്കാരിലേക്ക് വനം വകുപ്പ് മേധാവിയോ ചീഫ് വൈൽഡ് ലൈഫ് വാർഡനോ റിപ്പോർട്ട് നൽകിയിയിട്ടില്ലെന്നും വനം സെക്രട്ടറി ചീഫ് സെക്രട്ടറിക് നൽകിയ കുറിപ്പിൽ പറയുന്നു.

വിവാദ ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് നടപടി. വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിന് പിന്നാലെയായിരുന്നു നടപടി.

മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ല. യോഗം ചേർന്നതിന് ഒരു രേഖകളും ഇല്ലെന്നും ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തതെന്നായിരുന്നു വിശദീകരണം. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റർ മാത്രമാണ് ഉള്ളത് യോഗത്തിൻറെ മിനിറ്റ്സ് ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.എന്നാൽ, മുല്ലപ്പെരിയാറിൽ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന കളവാണെന്ന് തെളിയിച്ച് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍റെ വിശദീകരണം 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News