'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന പ്രതികരണം ഉചിതമായില്ല'; ശശി തരൂരിനെതിരെ താരീഖ് അൻവർ

കേരളത്തിൽ നേതൃമാറ്റം ഉണ്ടാകില്ലെന്നും താരീഖ് അൻവർ വ്യക്തമാക്കി. കെ.സുധാകരൻ തന്നെ കെ.പി.സി.സി പ്രസിഡന്റായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2023-01-11 07:18 GMT

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശശി തരൂരിന്റെ പ്രതികരണം ഉചിതമായില്ലെന്ന് എ.ഐ.സി.സി നിരീക്ഷകൻ താരീഖ് അൻവർ. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം, പക്ഷേ പാർട്ടി നടപടി പാലിക്കണം. തരൂർ അഭിപ്രായം പറയേണ്ടത് ഹൈക്കമാൻഡിനോട് ആണെന്നും താരീഖ് അൻവർ പറഞ്ഞു.

കേരളത്തിൽ നേതൃമാറ്റം ഉണ്ടാകില്ലെന്നും താരീഖ് അൻവർ വ്യക്തമാക്കി. കെ.സുധാകരൻ തന്നെ കെ.പി.സി.സി പ്രസിഡന്റായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെ.സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള എം.പിമാർ കോൺഗ്രസ് അധ്യക്ഷനെ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് തള്ളിക്കൊണ്ടാണ് താരീഖ് അൻവറിന്റെ പ്രതികരണം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News