കേരളത്തില്‍ വരും ദിവസങ്ങളിലും ചൂട് ഉയരും; കാലാവസ്ഥ മുന്നറിയിപ്പ്

സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തിയെന്നും മുന്നറിയിപ്പ് ഉണ്ട്

Update: 2025-03-07 10:42 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിയിൽ ചൂട് ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ട് ആണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°c വരെ കൂടും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തിയെന്നും മുന്നറിയിപ്പ് ഉണ്ട്. ഈ സാഹചര്യത്തിൽ സൂര്യ രശ്മികൾ നേരിട്ട് ഭൂമിയില്‍ പതിക്കുന്ന രാവിലെ പത്തിനും മൂന്നിനും ഇടയില്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News