വിദ്വേഷ പരാമർശക്കേസ്: ടി.ജി മോഹൻദാസ് അറസ്റ്റിൽ

കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്

Update: 2026-08-10 04:40 GMT

തിരുവനന്തപുരം: വിവാദമായ വിദ്വേഷ പരാമർശങ്ങളുടെയും കലാപാഹ്വാനത്തിന്റെയും പേരിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മട്ടാഞ്ചേരിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഒരു മണിക്കൂറോളം നീണ്ട പരിശോധനകൾക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്തത്.

ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന വിവാദ പരാമർശമാണ് പ്രധാനമായും അറസ്റ്റിലേക്ക് നയിച്ചത്. തനിക്ക് അധികാരമോ സാഹചര്യമോ ലഭിക്കുകയാണെങ്കിൽ ഡൽഹിയിലെ ജന്തർ മന്തർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കുമെന്നും, പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷം സമരക്കാരെ വെടിവെക്കുമെന്നും അദ്ദേഹം യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. വെടിവെപ്പിൽ മരിക്കുന്നവരുടെ ശവശരീരങ്ങൾ പെറുക്കിയെടുത്ത് ആശുപത്രിയിലെത്തിക്കുമെന്ന അത്യന്തം ക്രൂരമായ പരാമർശവും ഈ വിഡിയോയിലുണ്ടായിരുന്നു.

Advertising
Advertising

വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർ ക്രിമിനലുകളാണെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമായിരുന്നു ടി.ജി മോഹൻദാസിന്റെ മറ്റൊരു പരാമർശം. സമരക്കാർക്കിടയിൽ കൊലപാതകവും കൂട്ടബലാത്സംഗവും നടക്കുമെന്നും, അതിൽ ആർക്കും പരാതിയുണ്ടാകില്ലെന്നും അദ്ദേഹം അധിക്ഷേപിച്ചു. ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ഈ കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങൾ.

തുടക്കത്തിൽ അഡ്വ. അബ്ദുൽ കാസിം, എഐവൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോൻ തുടങ്ങിയവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് 192, 353(1) (കലാപാഹ്വാനം), ഐടി ആക്ട്, കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. എന്നാൽ നിസര വകുപ്പുകൾ ചുമത്തിയതിനെതിരെ വലിയ വിമർശനം ഉയർന്നതോടെയാണ് കൂടുതൽ പരാതികൾ പരിഗണിച്ച് ബിഎൻഎസ് 79 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേസ് കൂടി കൂട്ടിച്ചേർത്തത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 

അധിക്ഷേപ പരാമർശം നടത്തിയ വിഡിയോ ഇന്നലെ പൊലീസ് പിടിച്ചെടുത്ത ടി.ജി മോഹൻദാസിന്റെ മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തി. ഇതേത്തുടർന്ന് തുടർ നടപടികളുടെ ഭാഗമായി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് വിവരം. അതേസമയം, ടി.ജി മോഹൻദാസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി നേരിട്ട് നിർദേശം നൽകിയതിനെ തുടർന്ന് സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്. കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികൾ ഉണ്ടാകാത്തതിൽ സർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News