സ്വപ്ന സുരേഷ് നൽകിയ മൊഴിയിലെ ആരോപണങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചേക്കും

കേസിൽ വിചാരണ പൂർത്തിയാക്കുന്നതിന് മുമ്പുണ്ടാകുന്ന ഏത് വെളിപ്പെടുത്തലും അന്വേഷണ ഏജൻസിക്ക് നിയമപരമായി പരിശോധിക്കാം

Update: 2022-06-08 01:02 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം സ്വപ്ന സുരേഷ് നൽകിയ മൊഴിയിലെ ആരോപണങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചേക്കും. കേസിൽ വിചാരണ പൂർത്തിയാക്കുന്നതിന് മുമ്പുണ്ടാകുന്ന ഏത് വെളിപ്പെടുത്തലും അന്വേഷണ ഏജൻസിക്ക് നിയമപരമായി പരിശോധിക്കാം.

കേസിൽ അന്വേഷണമോ വിചാരണയോ ആരംഭിക്കുന്നതിന് മുമ്പായോ അന്വേഷണത്തിനിടയിലോ ശേഷമോ ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് നടത്തിയ കുറ്റസമ്മതമോ മൊഴിയോ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിൽ നിയമ സാധുതയുണ്ട്

സെക്ഷൻ 164 പ്രകാരം നടത്തിയ പ്രസ്താവന നിയമപരമായി സാധുവാകണമെങ്കിൽ, പ്രസ്താവന നടത്തുന്ന വ്യക്തി വിചാരണ ചെയ്യുന്ന കോടതിയിൽ ഇതിൽ ഉറച്ച് നിൽക്കണം . ഈ വ്യക്തി പിന്നീട് അതിൽ നിന്ന് പിന്മാറുകയാണെങ്കിൽ, കള്ളസാക്ഷ്യം ചെയ്‌തെന്ന കുറ്റത്തിന് ശിക്ഷാ നടപടി സ്വീകരിക്കാനും നിയമപരമായ അധികാരമുണ്ട്

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News