വിജയാഹ്ളാദത്തിനിടെയുണ്ടായ ആക്രമണം; സി.പി.എം നേതാവിന് നാലുവര്‍ഷം തടവ്

2016 ല്‍ പി.ബി അബ്ദുൽ റസാക്കിൻറെ തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ കുമ്പളയിലുണ്ടായ ആക്രമണത്തിലാണ് ശിക്ഷ

Update: 2023-03-31 09:24 GMT

കാസര്‍കോട്: പി.ബി അബ്ദുൽ റസാക്കിൻറെ തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ കുമ്പളയിലുണ്ടായ ആക്രമണത്തിൽ സി.പി.എം നേതാവിന് നാലു വർഷം തടവ്. സി.പി.എം കുമ്പള ഏരിയ സെക്രട്ടറി ഇച്ചിലങ്കോട്ടെ സി.എ സുബൈറാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.

സിപിഎം പ്രവർത്തകരായ സിദ്ധിഖ് കാർള, കബീർ, അബ്ബാസ് ജാഫർ, സിജു, നിസാമുദ്ദീൻ, ഫർഹാൻ എന്നിവരെ രണ്ട് വർഷം തടവിനും ശിക്ഷിച്ചു. കാസർകോട് സബ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം.

Updating...

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News