അഞ്ച് വയസുകാരനെക്കൊണ്ട് തുപ്പല്‍ തുടപ്പിച്ച ഓട്ടോ ഡ്രൈവറോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം

കുട്ടി തുപ്പിയത് ഓട്ടോയിലും ഡ്രൈവറുടെ ദേഹത്തും ആയി എന്നാരോപിച്ച് കുട്ടിയുടെ ഷർട്ട് അഴിപ്പിച്ച് ഓട്ടോ ഡ്രൈവര്‍ തുപ്പൽ തുടപ്പിക്കുകയായിരുന്നു

Update: 2023-01-28 15:33 GMT

കോഴിക്കോട്: അഴിയൂരിൽ കുട്ടിയുടെ ഷർട്ട് അഴിപ്പിച്ച് തുപ്പൽ തുടപ്പിച്ച സംഭവത്തിൽ ഓട്ടോഡ്രൈവർ വിചിത്രനോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം. ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് റിപ്പോർട്ട് തേടിയതിനെ തുടർന്നാണ് നടപടി. രണ്ട് ദിവസം മുമ്പാണ് സംഭവം. യാത്രക്കിടെ കുട്ടി തുപ്പിയത് ഓട്ടോയിലും ഡ്രൈവറുടെ ദേഹത്തും ആയി എന്നാരോപിച്ചായിരുന്നു ക്രൂരത. കുട്ടിയുടെ ഷർട്ട് അഴിച്ച് തുപ്പൽ തുടപ്പിച്ചു. കുഞ്ഞിപ്പള്ളി ഓട്ടോസ്റ്റാന്റിലെ വിചിത്രൻ കോറോത്ത് എന്നയാളാണ് കുട്ടിയോട് ക്രൂരമായി പെരുമാറിയത്.

ഓട്ടോയിൽ നിന്നും പുറത്തേക്ക് തുപ്പാനാണ് ശ്രമിച്ചതെന്ന് കുട്ടി മൊഴി നൽകി. ഡ്രൈവർക്കെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ചോമ്പാല പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി. പിന്നീട് കുട്ടിയുടെ രക്ഷിതാവ് ഇതിനോട് പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബലാവാകശ കമ്മീഷൻ ചോമ്പാല പൊലീസിനോട് റിപ്പോർട്ട് തേടിയത്. 

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News