ദത്ത് വിവാദം; കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് കേരളത്തിലെത്തിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കുഞ്ഞിനെ നിർമല ശിശുഭവനിലേക്ക് മാറ്റി.

Update: 2021-11-21 16:35 GMT
Advertising

ദത്ത് വിവാദത്തിലെ കുഞ്ഞിനെ കേരളത്തിലെത്തിച്ചു. ആന്ധ്രയിലെ ദമ്പതികളിൽ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെയാണ് ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തെത്തിച്ചത്. ഇന്ന് രാത്രി 8.35ഓടെ ഹൈദരാബാദ്- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേകസംഘം എത്തിയത്.

വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ തിരുവനന്തപുരത്ത് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ മേൽനോട്ടത്തിലുള്ള സംഘം ഏറ്റുവാങ്ങി. കുഞ്ഞിനെ നിർമല ശിശുഭവനിലേക്ക് മാറ്റി. ജില്ല ചൈൽഡ്​ പ്രൊട്ടക്ഷൻ ഓഫിസർക്കാണ്​ കുഞ്ഞിന്‍റെ സംരക്ഷണ ചുമതല. കുഞ്ഞ് അനുപമയുടേതാണെന്ന് ഉറപ്പാക്കാൻ കുഞ്ഞിനെയും അനുപമ, അജിത്കുമാർ എന്നിവരെയും ഉടൻ ഡി.എൻ.എ പരിശോധനക്ക്​ വിധേയമാക്കും. പുരിശോധനഫലം വന്നതിനു ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.  

ഈമാസം 18നാണ് കുഞ്ഞിനെ അഞ്ചുദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് ജില്ല ചൈൽഡ് വെൽ​ഫെയർ കമ്മിറ്റി ചൈൽഡ് വെൽഫെയർ കൗൺസിലിന് നിർദേശം നൽകിയത്. ഒക്ടോബർ 14നായിരുന്നു താനറിയാതെ കുഞ്ഞിനെ മാതാപിതാക്കൾ ചേർന്ന് ദത്ത് നൽകിയെന്ന ആരോപണവുമായി പേരൂർക്കട സ്വദേശി അനുപമ രംഗത്തെത്തിയത്. കുഞ്ഞിനെ കേരളത്തിലെത്തിച്ചതില്‍ സന്തേഷമുണ്ടെന്നും സമരംഅവസാനിപ്പിക്കുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നുമാണ് അനുപമയുടെ പ്രതികരണം.  

Baby was brought from andra to kerala 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News