ഭാരതാംബയുടെ ചിത്രത്തിന് പിറകിലെ കാവിക്കൊടിയും ഭൂപടവും മാറ്റി ബിജെപി
കാവിക്കൊടിക്കു പകരം ഇന്ത്യൻ പതാകയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നേരത്തെയുണ്ടായിരുന്ന ഭൂപടം ഈ ചിത്രത്തിൽ ഇല്ല. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം.
കാവിക്കൊടിക്കു പകരം ഇന്ത്യൻ പതാകയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഭൂപടവും പോസ്റ്ററിൽ ഇല്ല. രാജ്ഭവൻ ഭാരതാംബ വിവാദം തുടരുന്നതിനിടെയാണ് ഗവർണറെ തള്ളിയുള്ള ബിജെപി പോസ്റ്റർ.
നേരത്തെ കാവിക്കൊടി പിടിച്ച് ഇന്ത്യയുടെ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന ആവശ്യവുമായി ഗവർണർ രംഗത്തുവന്നിരുന്നു. കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം രാജ്ഭവനിലെ പരിപാടിയിൽ ഗവർണർ ഉപയോഗിച്ചത് പിന്നീട് വിവാദമായിരുന്നു.
കാവിക്കൊടി കൈയിലേന്തി ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ താമരയിൽ നിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി കൃഷിവകുപ്പിന്റെ പരിപാടി തുടങ്ങണമെന്ന ഗവർണറുടെ ആവശ്യം സർക്കാരും തള്ളി. ഇതോടെ ഗവർണർ സ്വന്തം നിലക്ക് പരിപാടി നടത്തുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പരിപാടി തുടങ്ങുകയും ചെയ്തു. സർക്കാരും പ്രതിപക്ഷ പാർട്ടികളുമടക്കം ഗവർണറുടെ നീക്കത്തിനെതിരെ പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതിഷേധം നടത്താനുള്ള നീക്കവുമായി ബിജെപി രംഗത്തുവന്നിരിക്കുന്നത്.