വളളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; രണ്ടു പേര്‍ക്കായി തെരച്ചിൽ തുടരുന്നു

കുഞ്ഞുമോന്റെ മൃതദേ​ഹം നേരത്തെ കിട്ടിയിരുന്നു. മറ്റ് 3 പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയായിരുന്നു.

Update: 2023-07-11 07:58 GMT
Editor : anjala | By : Web Desk

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വളളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുലിമുട്ട് ഭാ​ഗത്താണ് മൃതദേ​ഹം കണ്ടെത്തിയത്. ബാക്കി രണ്ടു പേർക്കുള്ള തെരച്ചിൽ തുടരുന്നു. പുതുക്കുറിച്ചി സുരേഷ് ഫെർണാണ്ടസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കളും കോ​സ്റ്റ​ൽ പൊ​ലീ​സും കോ​സ്റ്റ​ൽ എൻഫോഴ്സ്മെന്‍റും നേ​വി​യു​ടെ​ സ്കൂബ സംഘത്തിന്റെയും നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.

സുരേഷ് ഫെർണാണ്ടസാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ നടത്തിയ തിരച്ചിലിനിടയിൽ ഷർട്ട് കണ്ടെത്തിയിരുന്നു. ഇതിന്റെ അടുത്ത് നിന്നു തന്നെയാണ് ഇപ്പോൾ മൃതദേഹം കിട്ടിയത്. മാന്‍റസ്, ബിജു എന്നിവരെ കണ്ടെത്താനുണ്ട്.

Advertising
Advertising

ഇന്നലെ പുലർച്ചെ പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളം മറിഞ്ഞാണ് നാലു പേരെ കാണാതായത്. കുഞ്ഞുമോന്റെ മൃതദേ​ഹം നേരത്തെ കിട്ടിയിരുന്നു. മറ്റ് 3 പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയായിരുന്നു. 

Full View
Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News