അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ

ഈ മാസം ഏഴിനാണ് കടയ്ക്കൽ സ്വദേശി ജോയിയെ വീട്ടിൽ കയറി മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചത്

Update: 2024-06-26 06:59 GMT

കൊല്ലം:കടയ്ക്കലിൽ അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. അമ്മയെ യുവാവ് മർദിച്ചതിലുള്ള പ്രതികാരത്തിനാണ് ക്വട്ടേഷൻ നൽകിയതെന്ന് സഹോദരൻറെ മൊഴി. വർക്കല ആയിരൂർ സ്വദേശിയായ ജോസിനെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഈ മാസം ഏഴിനാണ് കടയ്ക്കൽ സ്വദേശി ജോയിയെ വീട്ടിൽ കയറി മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചത്. പിന്നീട് അക്രമി സംഘം കാറിൽ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജോയിയുടെ സഹോദരൻ ജോസാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി. ജോയ് സ്ഥിരമായി അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ ജോസ് മൂന്നംഗ സംഘത്തിന് സഹോദരനെ മർദിക്കാൻ കൊട്ടേഷൻ നൽകുകയായിരുന്നു എന്ന് പൊലീസ്‌ പറഞ്ഞു.

Advertising
Advertising

ആറ്റിങ്ങൽ സ്വദേശികളായ ശിവജി, സ്റ്റാലിൻ, നുജുമുദീൻ എന്നിവരാണ് ആക്രമണം നടത്തിയത്. മൂവരും ഒളിവിലാണ്. ആക്രമണത്തിന് പിന്നാലെ എട്ടാം തീയതി തന്നെ ജോസ് വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങി. ആക്രമണത്തിന്റെ സൂത്രധാരൻ ജോസ് ആണെന്ന് മനസ്സിലാക്കിയതോടെ പൊലീസ് ഇയാളെ നാട്ടിലെത്തിച്ചു.

അറസ്റ്റ് രേഖപ്പെടുത്തി. ശിവജി ഉൾപ്പെടെയുള്ളവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത കടയ്ക്കൽ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൃത്യത്തിനു ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News