ഐഎഫ്എഫ്‌കെയില്‍ ആറ് ചിത്രങ്ങള്‍ക്ക് കേന്ദ്രവിലക്ക്; പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഇല്ലെന്ന് കേന്ദ്രം

ക്ലാഷ്, ഫ്ലയിംസ്, ഈഗിള്‍സ് ഓഫ് ദി റിപ്പബ്ലിക്, യെസ്, ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ. എ പോയറ്റ് ഓണ്‍ അണ്‍ കണ്‍സീല്‍ഡ് പോയെട്രീ എന്നിവയ്ക്കാണ് വിലക്ക്

Update: 2025-12-18 07:38 GMT

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ ആറ് ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ആറ് ചിത്രങ്ങള്‍ മേളയില്‍ കാണിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതാണ് കാരണം.

ക്ലാഷ്, ഫ്‌ലയിംസ്, ഈഗിള്‍സ് ഓഫ് ദി റിപ്പബ്ലിക്, യെസ്, ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ. എ പോയറ്റ് ഓണ്‍ അണ്‍ കണ്‍സീല്‍ഡ് പോയെട്രീ എന്നിവയ്ക്കാണ് വിലക്ക്. ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക് ഇന്നലെ പ്രദര്‍ശിപ്പിച്ചിരുന്നു.

സെന്‍സര്‍ ബോര്‍ഡ് എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഫലസ്തീന്‍ പ്രമേയമായിട്ടുള്ള ചിത്രങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഐഎഫ്എഫ്‌കെയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി അപലപനീയമെന്ന് ചൂണ്ടിക്കാട്ടി നിരവധി സാംസ്‌കാരിക, സിനിമാ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News