നടിയെ അക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജില്ലാ ജ‍ഡ്ജിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിതയുടെ ഹരജി

Update: 2024-05-29 01:09 GMT

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ ജ‍ഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ജസ്റ്റിസ് പി.ജി അജിത് കുമാറിന്‍റെ ബെഞ്ചാകും ഹരജി പരിഗണിക്കുക.

ഇന്നലെ ഹരജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പിൻമാറിയിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു പിൻമാറ്റം. ജില്ലാ ജ‍ഡ്ജിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹരജി നൽകിയിരുന്നത്.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News