കോഴിക്കോട് നിയന്ത്രണം ലംഘിച്ച് നടത്തിയ ബിജെപി സമ്മേളനത്തിനെതിരെ കേസെടുത്തു

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്

Update: 2022-01-16 16:33 GMT

കോഴിക്കോട് നിയന്ത്രണം ലംഘിച്ച് നടത്തിയ ബിജെപി സമ്മേളനത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 1,500 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കോഴിക്കോട് നഗരമധ്യത്തില്ലാണ് ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News