റബറിന്റെ വിലയിടിവിന് കാരണം കേന്ദ്രം - കൃഷിമന്ത്രി

താങ്ങുവില 170 ൽ നിന്ന് 250 ആക്കാൻ കേന്ദ്രത്തിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് പി.പ്രസാദ്

Update: 2024-01-31 05:29 GMT
Editor : Anas Aseen | By : Web Desk
Advertising

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അന്താരാഷ്ട്ര കരാറിന്റെ തിക്ത ഫലമാണ് റബറിൻ്റെ വിലയിടിവിന് കാരണമെന്ന്  കൃഷിമന്ത്രി പി.പ്രസാദ്. താങ്ങുവില സംബന്ധിച്ച സഹായം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്നും മന്ത്രി.

റബറിന്റെ താങ്ങുവില 170 ൽ നിന്ന് 250 ആക്കാൻ കേന്ദ്ര സർക്കാറിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും നാളിതുവരെയും പരിഗണിച്ചിട്ടില്ല.തീരുവയില്ലാതെയുള്ള സ്വഭാവിക റബ്ബർ ഇറക്കുമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എല്ലാതരത്തിലുള്ള ഉണക്ക റബറിന്റെയും തീരുവ 70 ശതമാനത്തിലേക്ക് ഉയർത്തണമെന്നും റബറിനെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനെ നേരിട്ട് കണ്ട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇനിയും നടപടിയുണ്ടായിട്ടില്ല. റബർ ബോർഡിന്റെ കണക്കുകൾ പ്രകാരം ഒമ്പതര ലക്ഷത്തോ​ളം കർഷകരാണ് സംസ്ഥാനത്ത് ആകെയുള്ളത്.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News