ലോട്ടറി ജിഎസ്ടി വർധനവിൽ നിന്ന് കേന്ദ്രം പിന്തിരിയണം; എം.വി ജയരാജൻ

സേവന നികുതിയിൽ നിന്ന് ലോട്ടറിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവിധ യൂണിയനുകൾ കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നൽകി

Update: 2025-08-29 13:55 GMT

ന്യൂഡൽഹി: ലോട്ടറി ജിഎസ്ടി വർധനവിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നാവശ്യപ്പെട്ട് വിവിധ യൂണിയനുകൾ കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നൽകി. സേവന നികുതിയിൽ നിന്ന് ലോട്ടറിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം.

സേവന നികുതയിൽ ലോട്ടറി ഉൾപ്പെടുത്താനുള്ള നടപടി സാധാരണക്കാരുടെ ഉപജീവനം മാർഗം ഇല്ലാതാക്കുമെന്നും നിവേദനത്തിൽ പറയുന്നു. ജിഎസ്ടി കുറക്കണമെന്ന ആവശ്യം ജിഎസ്ടി കൗൺസിലിൽ അവതരിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എം.വി ജയരാജൻ പറഞ്ഞു.

സർക്കാർ നടത്തുന്ന ലോട്ടറിയെ നികുതിയിൽ നിന്ന് ഒഴിവാക്കണം. ജിഎസ്ടി വർധിപ്പിച്ചാൽ ലോട്ടറി നിരക്ക് വർധിപ്പിക്കണ്ടി വരും. ജിഎസ്ടി വർധിപ്പിച്ചാൽ സെപ്റ്റംബർ എട്ടിന് സംസ്ഥാന കൺവെൻഷൻ നടത്തുമെന്നും എം.വി ജയരാജൻ പറഞ്ഞു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News