അധികാരത്തിലിരിക്കുമ്പോൾ ഒരു തരത്തിലുള്ള ചേരിതിരിവും പാടില്ലെന്ന് മുഖ്യമന്ത്രി

മന്ത്രിമാരുടെ മൂന്ന് ദിവസത്തെ പരിശീലന പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകയായിരുന്നു മുഖ്യമന്ത്രി

Update: 2021-09-20 08:36 GMT
Advertising

അധികാരത്തിലിരിക്കുന്പോള്‍ ഒരു തരത്തിലുള്ള ചേരിതിരിവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അധികാരത്തിലേറ്റിയവരും എതിർത്തവരും ഉണ്ടാകും .ഭരണത്തിലെത്തിയാല്‍ ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ലെന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് പറഞ്ഞു. മന്ത്രിമാരുടെ മൂന്ന് ദിവസത്തെ പരിശീലന പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകയായിരുന്നു മുഖ്യമന്ത്രി.


തിരഞ്ഞെടുപ്പിൽ ചേരിതിരിഞ്ഞ് മത്സരിച്ചു. അധികാരത്തിൽ ഏറ്റിയവരും ഏറ്റാതിരിക്കാൻ ശ്രമിച്ചവരുമുണ്ട്. അധികാരത്തിൽ ഏറികഴിഞ്ഞാൽ പിന്നെ ഈ രണ്ട് ചേരിയില്ല. മുന്നിലുള്ളത് ജനങ്ങൾ മാത്രമാണ്. അതിനാൽ ഏതെങ്കിലും തരത്തിലെ പക്ഷപാതിത്വം പാടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.മന്ത്രിമാർ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിൻ്റെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം. കാലഹരണപ്പെട്ട ചട്ടങ്ങൾക്ക് പകരം പുതിയവ വേണമെങ്കിൽ അതിനാവശ്യമായ നടപടി എടുക്കണം.

ഭരണപരമായ ചുമതലകളിൽ മന്ത്രിമാരെ പോലെ തന്നെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണം. കേരളത്തിൻ്റെ അഭിമാന പദ്ധതിയായ ലൈഫിൻ്റെ ആശയം ആദ്യം മുന്നോട്ടു വച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു.പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മുൻഗണന നൽകണം. മുൻ സർക്കാരിൻ്റെ കാലത്തേതുപോലെ ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.മൂന്ന് ദിവസം നീണ്ട് നല്‍കുന്ന മന്ത്രിമാരുടെ പരിശീലന പരിപാടിയില്‍ പത്ത് സെഷനുകളാണുള്ളത്.ഭരണസംവിധാനത്തെ കുറിച്ച് അറിയുക,ദുരന്തമുഖത്ത് നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍,മന്ത്രിയെന്ന ടീം ലീഡര്‍ ഈ വിഷയങ്ങളിലാണ് ഇന്ന് ക്ലാസുകള്‍ നടക്കുന്നത്

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News