'മുസ്‌ലിം സമുദായത്തെയും മലപ്പുറത്തേയും അപമാനിച്ചു, നിലമ്പൂരിൽ കാലുകുത്തും മുമ്പ് മുഖ്യമന്ത്രി മാപ്പ് പറയണം': എം.എം ഹസൻ

''മലപ്പുറത്തെ ജനങ്ങൾ കള്ളക്കടത്തുകാരും കൊള്ളക്കാരുമാണെന്ന് പറഞ്ഞത് ആരും മറന്നിട്ടില്ല. മുസ്‌ലിം സമുദായത്തെ മുഖ്യമന്ത്രി അപമാനിച്ചു''

Update: 2025-06-12 19:32 GMT

നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് എം.എം ഹസ്സൻ.

മലപ്പുറത്തെ ജനങ്ങൾ കള്ളക്കടത്തുകാരും കൊള്ളക്കാരുമാണെന്ന് പറഞ്ഞത് ആരും മറന്നിട്ടില്ല. മുസ്‌ലിം സമുദായത്തെ മുഖ്യമന്ത്രി അപമാനിച്ചു. നിലമ്പൂരിന്റെ മണ്ണിൽ കാലുകുത്തും മുമ്പ് മുഖ്യമന്ത്രി മാപ്പ് പറയണം. ഹിന്ദുമഹാസഭയുടെ പിന്തുണ വേണ്ടെന്ന് എം.വി ഗോവിന്ദൻ ഇതുവരെ പറഞ്ഞിട്ടില്ലെന്നും എം.എം ഹസ്സൻ പറഞ്ഞു. നിലമ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''തീവ്രവാദികളുടെ പിന്തുണയോടെയാണ് രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും വിജയിച്ചതെന്ന് എ വിജയരാഘവൻ പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോ ഗോവിന്ദനും എല്‍ഡിഎഫ് കൺവീനർ ടി. പി രാമകൃഷ്ണനും ഇത് ശരിവെച്ചു. കൂടിയാലോചിച്ചാണ് വിജയരാഘവൻ പ്രസ്താവന നടത്തിയതെന്ന് തെളിഞ്ഞു''- ഹസന്‍ പറഞ്ഞു.

Advertising
Advertising

''എപ്പോഴൊക്കെ ഭൂരിപക്ഷത്തിന്റെ പിന്തുണ വേണമോ അപ്പോഴെല്ലാം സിപിഎം ന്യൂനപക്ഷങ്ങളുടെ മേൽ കുതിരകയറും. ന്യൂനപക്ഷങ്ങളെ തീവ്രവാദികളും, വർഗീയ വാദികളുമാക്കും''- അദ്ദേഹം പറഞ്ഞു.

Watch Video Report

Full View


Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News