പൊലീസ് ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ ഉപയോഗം പരിശോധിക്കണം; സ്വകാര്യതയിലേക്ക് കടന്നുകയറി കമ്മീഷണറുടെ സർക്കുലർ

പൊലീസ് ഉദ്യോഗസ്ഥൻ അഡ്മിനോ, മെമ്പറോ ആയ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കാനാണ് നിർദേശം

Update: 2025-09-29 14:41 GMT

കൊല്ലം: ഉദ്യോഗസ്ഥരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറി കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ സർക്കുലർ. കൊല്ലം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥൻ അഡ്മിനോ, മെമ്പറോ ആയ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കാനാണ് നിർദേശം.

സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ പേരുകളും ഗ്രൂപ്പുകളുടെ ഉദ്ദേശ ലക്ഷ്യവും രേഖാമൂലം നൽകണമെന്നും സർക്കുലറിൽ നിർദേശമുണ്ട്. അഡീഷണൽ എസ്പി, എസിപിമാർ, എസ്എച്ച്ഒമാർ എന്നിവർക്കാണ് കമ്മീഷണറായ കിരൺ നാരായണിന്റെ നിർദേശം.

കഴിഞ്ഞ ദിവസം ബിജെപി എംപി വന്നപ്പോൾ ഒരു പൊലീസുകാരൻ നേരിട്ട പ്രശ്‌നം കമ്മീഷണർ നേരിട്ട് പരിഹരിക്കാൻ ശ്രമിച്ചിട്ടും വാട്‌സ്അപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചു എന്ന ആക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ചില ഉദ്യോഗാർഥികൾ പറയുന്നു. എന്നാൽ പൊലീസ് ആസ്ഥാനത്തു നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News