മുൻ സെബി ചെയർപേഴ്‌സൺ മാധവി ബൂച്ചിനെതിരായ പരാതി തീർപ്പാക്കി
ഹിഡൻബെർഗ് റിപ്പോർട്ടിന്മേലുള്ള അന്വേഷണത്തിന് ഉത്തരവിടാൻ തെളിവുകളില്ലെന്ന് പറഞ്ഞാണ് ലോക്പാൽ കേസ് തീർപ്പാക്കിയത്.
Update: 2025-05-28 16:54 GMT
ന്യൂഡൽഹി: മുൻ സെബി ചെയർപേഴ്‌സൺ മാധവി ബൂച്ചിനെതിരായ പരാതി ലോക്പാൽ തീർപ്പാക്കി. ഹിൻഡൻബെർഗ് റിപ്പോർട്ടിന്മേലുള്ള അന്വേഷണത്തിന് ഉത്തരവിടാൻ തെളിവുകൾ ഇല്ലെന്ന് ലോക്പാൽ വ്യക്തമാക്കി. അദാനിയുമായി അടക്കം ബന്ധപ്പെട്ട് ഉയർന്ന അഞ്ച് ആരോപണങ്ങളിലും തെളിവുകളില്ലെന്നും ലോക്പാൽ കണ്ടെത്തി.
അദാനി കമ്പനികളിൽ നിക്ഷേപം നടത്തിയ വിദേശസ്ഥാപനങ്ങളിൽ മാധവി ബുച്ചിനും ഭർത്താവിനും പങ്കുണ്ടായിരു്ന്നു എന്നതടക്കമുള്ള വെളിപ്പെടുത്തലുകളായിരുന്നു ഹിഡൻബെർഗ് റിപ്പോർട്ടിലുണ്ടായിരുന്നത്. സെബിയിൽ ഉണ്ടായിരിക്കെ ഭർത്താവിന്റെ കമ്പനിക്ക് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നും ആരോപണമുണ്ടായിരുന്നു.