വിജയ് ബാബുവിന്‍റെ അറസ്റ്റ് വെള്ളിയാഴ്ച വരെ കോടതി തടഞ്ഞു

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും അറസ്റ്റ് തടഞ്ഞിട്ടുണ്ട്

Update: 2022-06-07 06:15 GMT

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. വെള്ളിയാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കെത്തിയപ്പോള്‍ വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് പരിഗണിക്കാനായി മാറ്റിയത്. കേസിനെ തുടര്‍ന്ന് ദുബൈയിലേക്ക് കടന്ന വിജയ് ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന‍് മുന്‍പാകെ ഹാജരായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നും പീഡനം നടന്നിട്ടില്ലെന്നുമാണ് വിജയ് ബാബുവിന്‍റെ നിലപാട്.

അന്വേഷണവുമായി വിജയ് ബാബു സഹകരിക്കണമെന്നും പരാതിക്കാരിയുമായി സംസാരിക്കാനോ ആശയവിനിമയം നടത്താനോ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് നിലവിൽ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ഒരു മാധ്യമങ്ങളിലും പ്രതികരിക്കരുതെന്നും നിർദേശമുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News