മോന്‍സണെതിരായ കേസ് അട്ടിമറിക്കാന്‍ ഐ.ജി ലക്ഷ്മണൻ ഇടപെട്ടെന്ന് ഡി.ജി.പി

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാൻ ശ്രമിച്ചെന്നും ഡി.ജി.പി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

Update: 2021-10-28 07:51 GMT

മോൻസണ്‍ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ഐ.ജി ലക്ഷ്മണൻ ഇടപെട്ടെന്ന് ഡി.ജി.പി അനില്‍കാന്ത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാൻ ശ്രമിച്ചെന്നും ഡി.ജി.പി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. എന്നാൽ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ മോൻസന്‍റെ മ്യൂസിയത്തിലെത്തിയത് പുരാവസ്തുക്കൾ കാണാനാണെന്നും ഈ സമയത്ത് ഇന്‍റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ലെന്നും അനിൽകാന്തിന്‍റെ സത്യാവാങ്മൂലത്തിൽ പറയുന്നു.

അതേസമയം മോന്‍സണെതിരെ ക്രൈംബ്രാഞ്ചിന് വീണ്ടും പീഡന പരാതി ലഭിച്ചു. മോൻസന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്ത യുവതിയാണ് പരാതി നൽകിയത്. രണ്ടു വർഷം മുൻപാണ് പീഡനം നടന്നതെന്നാണ് പരാതി.പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News