റോഡു മുഴുവൻ കുണ്ടും കുഴിയും; കൊയിലാണ്ടി വടകര റൂട്ടിൽ യാത്രാ ദുരിതം രൂക്ഷം
ദേശീയപാതാ നിർമാണ കരാർ ഏറ്റെടുത്ത വഗാഡ് കമ്പനിയുടെ അലംഭാവമാണ് ദുരിതത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആരോപിക്കുന്നത്
Update: 2025-06-29 05:14 GMT
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി - വടകര റൂട്ടിൽ യാത്രാ ദുരിതം രൂക്ഷം. ദേശീയപാതാ നിർമാണം ഇഴഞ്ഞു നീങ്ങുന്ന പ്രദേശത്ത് സർവീസ് റോഡിൽ മുഴുവൻ കുണ്ടും കുഴിയുമാണ്. മഴ കൂടിയായതോടെ ദുരിതം ഇരട്ടിയായി. മണിക്കൂറുകളോളം ഗതാഗതകുരുക്കിൽ കിടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
നിർമാണ കരാർ ഏറ്റെടുത്ത വഗാഡ് കമ്പനിയുടെ അലംഭാവമാണ് ദുരിതത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആരോപിക്കുന്നത്. പൊട്ടിപൊളിഞ്ഞ റോഡിലൂടെ അത്യാവശ്യ യാത്രകൾ നടത്തുന്നവർ പോലും മണിക്കൂറുകളോളം റോഡിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി മേഖലയിലെ ഓട്ടോ ഡ്രൈവർമാരടക്കം ആരോപിക്കുന്നു.
watch video: