പ്രവേശനോത്സവം വെര്‍ച്വലായി നടത്തും, വിക്ടേര്‍സ് ചാനലിനു പുറമെ അധ്യാപകരുടേയും ഓണ്‍ലൈന്‍ ക്ലാസുകള്‍; ഈ വര്‍ഷവും പഠനം ഓണ്‍ലൈനില്‍ തന്നെ

ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പ്രവേശനേത്സവം വെര്‍ച്വലായി നടത്താനും തീരുമാനമായി

Update: 2021-05-27 07:00 GMT

സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് വിക്ടേര്‍സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്ക് പുറമെ അധ്യാപകരും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പ്രവേശനേത്സവം വെര്‍ച്വലായി നടത്താനും തീരുമാനമായി. വിക്ടേഴ്സ് ചാനല്‍ വഴി 9.30 മുതല്‍ 11 മണി വരെയായിരിക്കും വെർച്ച്വൽ പ്രവേശനോത്സവം നടത്തുക. തിരുവനന്തപുരം കോട്ടൺ ഹില്‍ സ്കൂളില്‍ നടത്തും. കുട്ടികളും അധ്യാപകരും കാണുന്ന തരത്തിലുള്ള സംവിധാനം ഒരുക്കും.

ഓൺ ലൈൻ ക്ലാസുകളെ കുറിച്ച് ആലോചിക്കുകയാണ്. പഴയ ക്ലാസുകളിൽ ചില മാറ്റങ്ങൾ വരുത്തി സംപ്രേക്ഷണം ചെയ്യും. തകരാർ പറ്റിയ ടി.വികളും മറ്റും മാറ്റുന്നതിന് എല്ലാവരും സഹായിക്കണം. പ്ലസ് ടു മൂല്യനിർണ്ണയം ജൂൺ 1 മുതൽ 19 വരെ നടത്തും. പ്രക്ടിക്കൽ പരീക്ഷ ജൂൺ 21- ജൂലൈ 7 നടത്തും. എസ്.എസ്.എല്‍.സി മൂല്യനിർണ്ണം - ജൂൺ - ഏഴ് മുതല്‍ 25 വരെ നടത്തും.

Advertising
Advertising

കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള യൂണിഫോം വിതരണ കേന്ദ്രങ്ങളില്‍ എത്തി. യൂണിഫോം ലഭിക്കാത്തവർക്ക് 600 രൂപ പണമായി നല്‍കും. പാOപുസ്തകം അച്ചടി കെ.ബി.പി.എസിനെ ഏൽപ്പിച്ചിരിന്നു. ഒന്നാം വാല്യത്തിന്‍റെ 70 ശതമാനം വിതരണം പൂർത്തിയായി. സംസ്ഥാനതല ഉദ്ഘാടനം മണക്കാട് സ്കൂളിൽ ജൂൺ, ജൂലൈ ആഗസ്റ്റൽ- 27 ലക്ഷം കുട്ടികൾക്ക് ഭക്ഷ്യക്കിറ്റ് 94 ശതമാനം പ്രിന്‍റിങ്ങ് പൂർത്തിയാക്കി.

82 ശതമാനം ഹബുകളിൽ എത്തിച്ചു. പ്ലസ് വണ്‍ പരീക്ഷ: മുഖ്യമന്ത്രി തീരുമാനമെടുക്കും. വിദ്യഭ്യാസ വകുപ്പ് റിപ്പോർട്ട് തയ്യാറാക്കി നൽകി. രണ്ട് ദിവസത്തിനകം തീരുമാനം. പി.എസ് അഡ്‍വൈസ് ലഭിച്ചവരുടെ നിയമനം. 3300 പേർക്ക് ലഭിച്ചു. സേവനം ആവശ്യമാണ് അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News