'കുടുംബ വീട് കൈയടക്കാന്‍ ശ്രമം'; ആര്‍.എസ്.പിക്കെതിരെ മുന്‍ മന്ത്രി ആര്‍ എസ് ഉണ്ണിയുടെ കുടുംബം

ആര്‍.എസ് ഉണ്ണി ഫൗണ്ടേഷന്‍റെ പേരില്‍ തട്ടിപ്പു നടത്തിയ കാര്യം അറിഞ്ഞിട്ടും മുതിര്‍ന്ന നേതാക്കള്‍ സഹായിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Update: 2022-01-04 01:09 GMT
Advertising

ആർ.എസ്.പി സ്ഥാപക നേതാവ് ആർ.എസ് ഉണ്ണിയുടെ ഭുമി തട്ടിയെടുക്കാൻ ശ്രമമെന്ന് പരാതി. ചെറുമക്കളാണ് പരാതിക്കാർ. ആര്‍.എസ് ഉണ്ണി ഫൗണ്ടേഷന്‍റെ പേരില്‍ തട്ടിപ്പു നടത്തിയ കാര്യം അറിഞ്ഞിട്ടും മുതിര്‍ന്ന നേതാക്കള്‍ സഹായിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ചെറുമക്കളായ അമൃതയും അഞ്ജനയുമാണ് പരാതിക്കാർ. ആര്‍ എസ് ഉണ്ണിയുടെ കൊല്ലം ശക്തികുളങ്ങരയിലെ കുടുംബവീടിന്‍റെ ഉടമസ്ഥാവകാശം നിയമപരമായി തങ്ങള്‍ക്കാണെന്നും ഇക്കാര്യം അംഗീകരിക്കാന്‍ ആര്‍എസ്പി നേതാക്കള്‍ തയാറാകുന്നില്ലെന്നുമാണ് ആരോപണം. ആര്‍.എസ് ഉണ്ണി ഫൗണ്ടേഷന്‍റെ പേരില്‍ വീടിന്‍റെ അവകാശം സ്വന്തമാക്കാന്‍ പ്രാദേശിക ആര്‍.എസ്.പി നേതാവ് കെ.പി ഉണ്ണികൃഷ്ണനും സംഘവും ശ്രമിക്കുകയാണ്. ഫൗണ്ടേഷന്‍ പ്രസിഡന്‍റ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ സമീപിച്ചിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്ന് സഹോദരിമാർ കുറ്റപ്പെടുത്തി.

ആര്‍.എസ് ഉണ്ണിയുടെ മരണ ശേഷം വര്‍ഷങ്ങളോളം ആരും നോക്കാനില്ലാതെ കിടന്ന വീട് സംരക്ഷിച്ചത് താനാണെന്ന് കെ.പി ഉണ്ണികൃഷ്ണന്‍ അവകാശപ്പെട്ടു. സഹോദരിമാര്‍ക്ക് അനുകൂലമായി ഇടപെടല്‍ നടത്തുക മാത്രമേ ചെയ്തിട്ടുളളൂ എന്നും നിലവിലെ വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പ്രതികരിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News