യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ

ഭർതൃപിതാവ് യുവതിയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു

Update: 2024-01-20 03:46 GMT

മലപ്പുറം: മഞ്ചേരി പന്തല്ലൂരിലെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. മങ്കട വെള്ളില സ്വദേശിയും പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി മദാരിക്കുപ്പേങ്ങൽ നിസാറിന്‍റെ ഭാര്യയുമായ തഹ്ദിലയുടെ (ചിഞ്ചു - 25) മരണവുമായി ബന്ധപ്പെട്ട കേസിലാണ്   ഭർതൃപിതാവ് പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കര്‍ അറസ്റ്റിലായത്. 

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി ഒമ്പതോടെയാണ് കിഴക്കുംപറമ്പ് സ്വദേശി നിസാറിന്റെ ഭാര്യ തഹ്‌ദിലയെ ഭർതൃ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.ഭർതൃവീട്ടുകാർ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.ഉടൻ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

Advertising
Advertising

ഭർതൃപിതാവിനും ഭർതൃ മാതാവിനുമെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും അവർ പറഞ്ഞു. 

 ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.പാണ്ടിക്കാട് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. തഹ്ദിലയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ട ശേഷംപന്തല്ലൂർ കിഴക്കുംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വിദേശത്തായിരുന്ന ഭർത്താവ് നിസാർ വെള്ളിയാഴ്ച രാത്രി നാട്ടിലെത്തി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News