മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിന തടവ്
കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനകമാണ് വിധി
Update: 2024-09-04 12:26 GMT
തിരുവനന്തപുരം: മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിന തടവിന് ഉത്തരവ്. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് വിധി. 50,000 രൂപ പിഴയും വിധിച്ചു. കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനകമാണ് വിധി പുറവെടുവിപ്പിക്കുന്നത്.
ഒന്നാം ക്ലാസ് മുതൽ കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. വിവിധ വകുപ്പുകളിലായി മൂന്നുവട്ടമാണ് മരണം വരെ കഠിനതടവ് വിധിച്ചത്.