പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛൻ തൂങ്ങി മരിച്ച നിലയിൽ

നാട്ടുകാർ ഒറ്റപ്പെടുത്തിയതിലും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചതിലും മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.

Update: 2021-10-25 14:03 GMT

പ്രതീകാത്മക ചിത്രം

കോട്ടയത്ത് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാർ ഒറ്റപ്പെടുത്തിയതിലും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചതിലും മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് വീടിന് സമീപത്തുള്ള ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയുടെ അച്ഛനെ ബന്ധുക്കൾ കണ്ടെത്തിയത്. തുടർന്ന് ഇവർ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പീഡനം നടന്നതിന് പിന്നാലെ വലിയ രീതിയിൽ മാനസിക വിഷമത്തിലായിരുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. കൂടാതെ പണം വാങ്ങി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് ചിലർ ആക്ഷേപിച്ചതായും ബന്ധുക്കൾ പറയുന്നു.

Advertising
Advertising

74 വയസ്സുകാരനായ കുറിച്ചി സ്വദേശിയുടെ കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴാണ്ത്ത് 10 വയസ്സുകാരിയെ പലതവണ പീഡിപ്പിച്ചത്. സംഭവത്തിൽ കഴിഞ്ഞ ദിവസം കേസ് എടുത്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൂലൈ മാസം മുതൽ പീഡനം നടന്നിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ചൈൽഡ് ലൈൻ ഇടപെട്ടതിനെ തുർന്നാണ് സംഭവം പുറത്ത് വന്നത്.

അതേസമയം, പ്രാദേശിക സിപിഎം നേതാവിന്റെ അച്ഛനാണ് കേസിലെ പ്രതി.ആദ്യഘട്ടത്തിൽ കേസ് ഒതുക്കി തീർക്കാൻ ചില ശ്രമങ്ങൾ നടന്നുവെന്നും ആരോപണമുണ്ട്. എന്നാൽ കേസിൽ ഒരുതരത്തിലുള്ള ഇടപെടലും നടന്നിട്ടില്ലെന്ന് സി.പി.എം വ്യക്തമാക്കി

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News